കെ.സി.ഇ.സി. കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി

മനാമ: ബഹ്‌റൈനിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി. കെ.സി.ഇ.സി. വൈസ് പ്രസിഡന്റ് റവ. ബിജു ജോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.
സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ നടന്ന സ്വീകരണ യോഗത്തിന് വൈസ് പ്രസിഡന്റുമാരായ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദർ ജേക്കബ് കല്ലുവിള, റവ. രാജൻ പി, റവ. ഫാദർ തോമസുകുട്ടി പി.എൻ,റവ. ഫാദർ റിജോ ചാക്കോ, ബഹ്‌റൈൻ സന്ദർശനാർഥം എത്തിയ റവ. ഫാദർ ഡോ. തോംസൺ റോബി എന്നിവർ ആശംസകൾ അർപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ മറുപടി പ്രസംഗത്തിൽ കഴിഞ്ഞ ദിവസം ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തുവാൻ കഴിഞ്ഞതും ഗോൾഡൻ വിസാ ലഭിച്ചതും ബഹ്‌റൈനിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളോടുമുള്ള ഭരണകൂടത്തിന്റെ സ്‌നേഹവും വിശ്വാസവും കൊണ്ടാണന്ന് അഭിപ്രായപ്പെട്ടു. കെ.സി.ഇ.സിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Content Highlights: Moran Mor Baselios Marthoma Mathews III was received by KCEC in Bahrain