മെഡിടോക്ക് കാൻസർ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം, കാൻസർ കെയർ ഗ്രൂപ്പ്, അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഡിടോക്ക്, കാൻസർ ബോധവൽക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ് എന്നിവ സനദിലുള്ള മാർത്തോമാ കോംപ്ലക്സിൽ നടത്തി.
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം പ്രസിഡന്റ് റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. റവ. സാമുവൽ വർഗീസ് പ്രാരംഭ പ്രാർത്ഥന അവതരിപ്പിച്ചു. മുൻ വികാരി റവ. മാത്യൂസ് ചാണ്ടി, കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ.ടി. സലിം, കോർഡിനേറ്റർമാരായ കോശി സാമുവൽ, ജോർജ് കെ മാത്യു, അബ്ദുൽ സഹീർ, സേവിക സംഘം സെക്രട്ടറി സുജ ആഷിഷ്, പ്രോഗ്രാം കൺവീനർ ഗ്രേസി ഐസക് എന്നിവർ പ്രസംഗിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ജാസ്മിൻ മുഖ്യാതിഥിയായിരുന്നു. സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സന്ധു ക്ലാസിന് നേതൃത്വം നൽകി. കാൻസർ കെയർ ഗ്രൂപ്പ് പ്രവർത്തനങ്ങൾ കെ.ടി. സലിം വിശദീകരിച്ചു. സുനി സന്തോഷ് പ്രസംഗിച്ചു.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: A cancer awareness class and medical camp, named Meditalk, was organized at the Mar Thoma Complex in Sanad by the Bahrain Mar Thoma Evangelistic Women's Society, Cancer Care Group, and Al Hilal Hospital. The event was presided over by Rev. Biju John, with various speakers including Rev. Samuel Varghese, former vicar Rev. Mathews Chandy, and Cancer Care Group Chief Coordinator K.T. Salim. Dr. Jasmine, a gynecology specialist from Al Hilal Hospital, was the chief guest, and Senior Consultant Gynecologist Dr. Sandhu led the class, with K.T. Salim explaining the Cancer Care Group's activities.