സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം ലേഡീസ് വിങ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മനാമ: സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 മണി വരെ മെഡിക്കല്‍ ക്യാമ്പും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും നടത്തുന്നു. മെഡിക്കല്‍ ക്യാമ്പിനോട് അനുബന്ധിച്ച് 'തൈറോയ്ഡ് രോഗവും ചികിത്സാരീതികളും' എന്ന വിഷയത്തില്‍ ഡോ. റിജോ ജയരാജ് മംഗലശ്ശേരിയിലിന്റെ ചര്‍ച്ച ക്ലാസും മറ്റു വിവിധ പരിപാടികളും ഉണ്ടായിരിക്കും.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഫ്രീ കണ്‍സള്‍ട്ടേഷനും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മിനി മാത്യു (38857040), അഞ്ചു സന്തോഷ് (37754668), മുബിന മന്‍ഷീര്‍ (34135170), ഡോ. അഞ്ജന വിനീഷ് (33480516), ലിബി ജെയ്‌സണ്‍ (38483960), ദീപ്തി റിജോയ് (66390095), മുഫീദ മുജീബ് (37171518) ബന്ധപ്പെടാവുന്നതാണ്. അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറല്‍ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറര്‍ തോമസ് ഫിലിപ്പ് തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

Content Highlights: Free medical camp & Thyroid disease awareness class in Mannama on Aug 15