കെ.സി.ഇ.സി. ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കെ.സി.ഇ.സി. അംഗങ്ങളായ ദേവാലയങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച്‌കൊണ്ട് നടത്തിയ ക്യാമ്പ് ശ്രദ്ധേയമായി. കെ.സി.ഇ.സി. പ്രസിഡന്റ് റവ. സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പാ, ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത്, ട്രഷറർ ഏബ്രഹാം തോമസ്, മറ്റ് ഭാരവാഹികൾ എന്നിവർ നേത്യത്വം നൽകിയ ക്യാമ്പിന്റെ കൺവീനറായി റവ. അനീഷ് സാമുവേൽ ജോണും കോടിനേറ്ററായി സുനിൽ കുമാർ ഡി. കെ.യും പ്രവർത്തിച്ചു.
Content Highlights: Organized by Kerala Christian Ecumenical Council (KCEC) in Bahrain, Saw active participation from member churches, Led by key office bearers including Rev. Sleeba Paul Corepiscopa and Richie Kalathooreth