ഗാർഹിക തൊഴിലാളികളുടെ വർക്ക് പെർമിറ്റ് നടപടികൾ ലളിതമാക്കി എൽഎംആർഎ; ഇനി ഒരു ദിവസത്തിനുള്ളിൽ അനുമതി

മനാമ: മരണപ്പെട്ട തൊഴിലുടമകളുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗാർഹിക തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഡിജിറ്റൽ സേവനം മെച്ചപ്പെടുത്തിയത്.
ഗാർഹിക തൊഴിലാളിയെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനും അല്ലെങ്കിൽ നിലവിലുള്ള പെർമിറ്റ് റദ്ദാക്കി തൊഴിലാളിക്ക് ബഹ്റൈനിൽനിന്ന് മടങ്ങുന്നത് സുഗമമാക്കുന്നതിനും ഈ സേവനം പ്രയോജനപ്പെടും. പുതിയ മാറ്റത്തിലൂടെ പെർമിറ്റ് പ്രോസസ്സിങ് സമയം പത്ത് പ്രവൃത്തി ദിവസങ്ങളിൽനിന്ന് ഒരു പ്രവൃത്തി ദിവസമായി കുറയും.
നടപടിക്രമങ്ങൾക്കായി സമർപ്പിക്കേണ്ട രേഖകളുടെ എണ്ണത്തിൽ 50 ശതമാനം വരുത്തിയിട്ടുണ്ട്. നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കുന്നതിലൂടെ ഗുണഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനം ലഭ്യമാക്കുമെന്ന് എൽഎംആർഎ സർവീസസ് ആൻഡ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അറാദി പറഞ്ഞു.
Content Highlights: Processing time reduced from 10 days to 1 working day., 50% reduction in required documentation for permit status updates., 25% reduction in the number of required approvals., New digital service facilitates worker transfers or permit cancellations., Changes based on Tawasul feedback and government service assessments.