ഓണാഘോഷം സംഘടിപ്പിച്ച് കെ.പി.എഫ് ബഹ്റൈൻ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ അംഗങ്ങൾക്കായി ഓണാഘോഷം ഗുദൈബിയ പാപ്പിലോൺ റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടുത്തിയ ആഘോഷത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി കെ.പി.എഫ് അംഗങ്ങൾ പങ്കെടുത്തു. കെ.പി.എഫ് ഓണാഘോഷ പരിപാടിക്ക് കൺവീനർ ഹരീഷ് പി.കെ സ്വാഗതം ആശംസിച്ചു.
കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ആശംസകൾ നേർന്നു. ട്രഷറർ സുജിത് സോമൻ നന്ദി രേഖപ്പെടുത്തി. എന്റർടൈൻമെന്റ് വിംഗ് കൺവീനർ ബവിലേഷ്, ലേഡീസ് വിംഗ് ജോയിന്റ് കൺവീനർ അഞ്ജലി സുജീഷ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. സംഗീതം, നൃത്തം തുടങ്ങി വിവിധ പരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.
കെ.പി.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരികൾ, ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിംഗ് എന്നിവരുടെ സജീവ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ അവതരണവും ഏകോപനവും സംഗീത റോഷിൽ നിർവഹിച്ചു. പ്രവാസി ജീവിതത്തിലെ തിരക്കുകൾക്കിടയിലും അംഗങ്ങളെയും കുടുംബങ്ങളെയും ഒരുമിച്ചുകൂട്ടി കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ആഘോഷിക്കുന്നതിനും സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും കെ.പി.എഫിന്റെ ഓണാഘോഷം വേദിയായി.
Content Highlights: KPF Bahrain organized a grand Onam celebration at Papillon Restaurant, Gudaibiya, Manama., Event featured a traditional Onasadya and various cultural programs including music and dance., Attended by numerous KPF members, families, executive committee members, and office bearers., Aimed at strengthening friendship, community bonding, and preserving Kerala's traditions abroad.