യു ഡി എഫ് വിജയം: ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിച്ചു

ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയത്തില്‍ ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിക്കുന്നു
ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയത്തില്‍ ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിക്കുന്നു

മനാമ : പാലക്കാട് നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ ഉജ്ജ്വലവിജയം ഐ.വൈ.സി.സി ബഹറിന്‍, ഹിദ്ദ് - അറാദ്, ഹമദ് ടൌണ്‍, ഹൂറ-ഗുദൈബിയ, മുഹറഖ്, മനാമ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വ്യാപാരസ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും മധുരവിതരണം നടത്തി ആഘോഷിച്ചു. 

പ്രിയങ്ക ഗാന്ധി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വിജയം പിണറായി, മോഡി സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയും ബിജെപി സിപിഎം കൂട്ടുകെട്ടിനും ജനം നല്‍കിയ മറുപടിയാണ് എന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഐ.വൈ.സി.സി കോര്‍ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മുന്‍ ദേശീയ, ഏരിയ ഭാരവാഹികള്‍ അടക്കമുള്ളവര്‍ വ്യത്യസ്ത ഏരിയകളിലെ ആഘോഷത്തില്‍ സാന്നിധ്യമായി അഭിവാദ്യങ്ങള്‍ നേര്‍ന്നു. റാസിബ് വേളം, മണികണ്ഠന്‍ ചന്ദ്രോത്ത്, വിജയന്‍ ടി.പി, റോബിന്‍ കോശി, സൈജു സെബാസ്റ്റ്യന്‍, നൂര്‍ മുഹമ്മദ്, ഷിജില്‍ പെരുമച്ചേരി, ഹരിശങ്കര്‍,നിധിന്‍ ചെറിയാന്‍, ശരത് കണ്ണൂര്‍, ഹാരിസ് മാവൂര്‍, എന്നിവര്‍ വിവിധ ഇടങ്ങളില്‍ നേതൃത്വം നല്‍കി.
 

Content Highlights: IYCC Bahrain celebrates UDF`s win in Palakkad & Wayanad by-elections, distributing sweets