മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിക്ക് കെ.സി.ഇ.സി.യുടെ സ്വീകരണം

കെ.സി.ഇ.സി.യുടെ നേതൃത്വത്തിൽ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിക്ക് നൽകിയ സ്വീകരണ യോഗത്തിൽ നിന്ന്
കെ.സി.ഇ.സി.യുടെ നേതൃത്വത്തിൽ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിക്ക് നൽകിയ സ്വീകരണ യോഗത്തിൽ നിന്ന്

മനാമ: ബഹ്‌റൈനിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയും ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ പാത്രിയർക്കൽ വികാരിയുമായ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിക്ക് സ്വീകരണം നൽകി.

കെ.സി.ഇ.സി. പ്രസിഡന്റ് റവ. സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സ്വീകരണ യോഗത്തിൽ കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. ഫാദർ റിജോ ചാക്കോ, റവ. മാത്യൂസ് ഡേവിഡ്, റവ. അനീഷ് സാമുവേൽ ജോൺ, റവ. രാജൻ പി., റവ. സാമുവേൽ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മറുപടി പ്രസംഗത്തിൽ കെ.സി.ഇ.സി.യുടെ പ്രവർത്തനങ്ങളെ തിരുമേനി അഭിനന്ദിച്ചു. സഭാവ്യത്യാസങ്ങൾ മറന്ന് എല്ലാവരും ബഹ്‌റൈൻ രാജ്യത്തിനും ലോകസമാധാനത്തിനും വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Content Highlights: kcec bahrain welcomes mathews mar theodosius