കാനത്തിൽ ജമീലയുടെ വേർപാടിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി അനുശോചന യോഗം നടത്തി.

കാനത്തിൽ ജമീല | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കാനത്തിൽ ജമീല | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വേർപാടിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഓൺലൈനിൽ അനുശോചന യോഗം നടത്തി. കാനത്തിൽ ജമീലയെന്ന ജനപ്രതിനിധി തന്റെ പ്രവർത്തന മേഖലയിൽ നൽകിയ സേവനങ്ങളെ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അനുസ്മരിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

കൊയിലാണ്ടിക്കൂട്ടവുമായി കാനത്തിൽ ജമീലക്കുണ്ടായിരുന്ന അടുപ്പം, റിയാദിലേക്കും ദുബായിലേക്കും കൊയിലാണ്ടിക്കൂട്ടത്തിന് വേണ്ടി എംഎൽഎ എന്ന നിലയിൽ നടത്തിയ വിദേശയാത്രകൾ ഉൾപ്പെടയുള്ള കാര്യങ്ങൾ അദ്ദേഹം അനുശോചന പ്രമേയത്തിൽ പറഞ്ഞു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ പ്രസിഡന്റ് പവിത്രൻ കൊയിലാണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അനുശോചനയോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രെട്ടറിയും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ഗ്ലോബൽ കോർഡിനേറ്ററും റിയാദ് ചാപ്റ്റർ ചെയർമാനുമായ റാഫി കൊയിലാണ്ടി, അസീസ് മാസ്റ്റർ ( ചെയർമാൻ , കൊയിലാണ്ടി ചാപ്റ്റർ), ഷാഫി കൊല്ലം ( ചെയർമാൻ, കുവൈറ്റ് ചാപ്റ്റർ), അനിൽകുമാർ (പ്രസിഡണ്ട് ഖത്തർ ചാപ്റ്റർ) നിസാർ കളത്തിൽ ( യു. എ. ഇ ചാപ്റ്റർ) , എ. പി. മധുസൂദനൻ ( പ്രസിഡണ്ട്, ഡൽഹി ചാപ്റ്റർ ) , റഷീദ് മൂടാടി ( പ്രസിഡണ്ട്, കൊയിലാണ്ടി ചാപ്റ്റർ ) തുടങ്ങി ഗ്ലോബൽ കമ്മിറ്റിയിലേയും വിവിധ ചാപ്റ്റർ കമ്മിറ്റികളിലേയും അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Content Highlights: Koyilandikkoottam on Kanathil Jameela's Death