ഇന്ത്യൻ സ്‌കൂള്‍ കായിക മേളയില്‍ ജെ.സി ബോസ് ഹൗസിന് ഓവറോള്‍ ചാമ്പ്യൻഷിപ്പ്

മനാമ: ഇന്ത്യൻ സ്‌കൂള്‍ വാര്‍ഷിക കായിക മേളയില്‍ 372 പോയിന്റുകള്‍ നേടി ജെ.സി ബോസ് ഹൗസ് ഓവറോള്‍ ചാമ്പ്യൻഷിപ്പ് നേടി. 357 പോയിന്റുകള്‍ വീതം നേടി സി.വി.ആര്‍ ഹൗസും വി.എസ്.ബി ഹൗസും റണ്ണര്‍അപ്പ് സ്ഥാനം പങ്കിട്ടു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജുസര്‍ രൂപവാല മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്‌കൂള്‍ ചെയര്‍മാൻ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയര്‍മാനും സ്പോര്‍ട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാ3സ് & ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റന3സ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോര്‍ജ്ജ്, പ്രിൻസിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിൻസിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പല്‍ ജി. സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിൻസിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ പങ്കെടുത്തു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി അടയാളപ്പെടുത്തുന്ന വാര്‍ഷിക കായിക ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെട്ടു.

സ്കൂൾ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മുഖ്യാതിഥി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജൂസര്‍ രൂപവാല അഭിനന്ദിച്ചു. അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്തന്റെ അധ്യക്ഷ പ്രസംഗത്തില്‍, അക്കാദമിക മികവിനും സമഗ്ര വികസനത്തിനുമുള്ള സ്‌കൂളിന്റെ ദീര്‍ഘകാല പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍ കായികമേളയിലെ കൂട്ടായ പരിശ്രമങ്ങളെ പ്രശംസിച്ചു.

പ്രിൻസിപ്പല്‍ വി.ആര്‍ പളനിസ്വാമി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിക്ക് അഭിനന്ദന സൂചകമായി മെമന്റോ സമ്മാനിച്ചു. കായിക വകുപ്പ് മേധാവി ശ്രീധര്‍ ശിവ സാമിഅയ്യ വാര്‍ഷിക സ്പോര്‍ട്സ് റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ഒളിമ്പിക് ദീപശിഖ സ്‌കൂള്‍ ചെയര്‍മാർ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് തെളിയിച്ചതോടെ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചു. കായിക അസി.സെക്രട്ടറി മുഹമ്മദ് ലാമിഹ് പ്രതിജ്ഞ വായിച്ചു. അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് സ്‌കൂള്‍ പതാക ഉയര്‍ത്തി, സ്‌പോര്‍ട്‌സ് മീറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപി ച്ചു.

ജൂനിയര്‍ ക്യാമ്പസ് ചിയര്‍ ലീഡര്‍മാര്‍ നടത്തിയ നൃത്താവതരണത്തിലൂടെ ചടങ്ങ് കൂടുതല്‍ സജീവമായി. 4, 5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ ശ്രദ്ധേയമായ 75 വര്‍ഷത്തെ യാത്രയെ അനുസ്മരിച്ച് മൈതാനത്ത് സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ലോഗോ സൃഷ്ടി ച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം 

പ്രദര്‍ശിപ്പിച്ചുകൊണ്ട് നാല് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സാംസ്‌കാരിക ഘോഷയാത്രയായിരുന്നു പരിപാടിയുടെ ഒരു പ്രത്യേകത. തുടര്‍ന്ന് സ്കൂള്‍ ബാൻഡ്, സ്‌കൗട്ട്‌സ്, ഗൈഡുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റ് നടന്നു.

ജെ സി ബോസ്, ആര്യഭട്ട, വിക്രം സാരാഭായ്, സി വി രാമൻ ഹൗസുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. വ്യക്തിഗത ചാമ്പ്യന്മാര്‍, ഓവറോള്‍ ചാമ്പ്യന്മാര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറമു. മാര്‍ച്ച് പാസ്റ്റില്‍ ആര്യഭട്ട ഹൗസും സി.വി രാമൻ ഹൗസും ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ ജെ.സി ബോസ് ഹൗസ് രാണ്ടാം സ്ഥാനം നേടി.

Content Highlights: Indian School Manama`s annual sports meet sees JC Bose House clinch the overall championship.