ഒഐസിസി പത്തനംതിട്ട ഫെസ്റ്റ് ‘ഹർഷം 2025 -26' സ്വാഗത സംഘം രൂപവത്കരിച്ചു.

മനാമ : ബഹ്‌റൈൻ ഒഐസിസി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ' പത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026 ' വിജയകരമാക്കുവാൻ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഒഐ സി സി ദേശീയ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ മുഖ്യ പ്രഭാഷണം നടത്തി.
സംഘടന ജനറൽ സെക്രട്ടറി മനു മാത്യു , ഒ ഐ സി സി ദേശീയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ഫെസ്റ്റ് ചെയർമാനുമായ സയ്യിദ് എം.എസ്, ഫെസ്റ്റ് ജനറൽ കൺവീനർ ജീസൺ ജോർജ് , സെക്രട്ടറി വിനോദ് ഡാനിയേൽ, പാലക്കാട് ജില്ലാ പ്രസിഡൻ്റ് സൽമാനുൾ ഫാരിസ്, മലപ്പുറം ജില്ലാ പ്രസിഡൻ്റ് റംഷാദ് അയിലക്കാട്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും കോശി ഐപ്പ് നന്ദിയും പറഞ്ഞ യോഗത്തിന് ജില്ലാ കമ്മിറ്റിയുടെ നേതാക്കൻമാരായ കോഡിനേറ്റർ അജി. പി. ജോയ്, അനു തോമസ്സ് ,ബിബിൻ മാടത്തേത്ത് , സിബി അടൂർ, ബിനു മാമ്മൻ ,വനിതാ വിംഗ് നേതാക്കൻമാരായ ശോഭ സജി, ബ്രൈറ്റ് രാജൻ, സിജി തോമസ്സ് , ഷാജി ജോർജ്, പ്രിൻസ് ബഹന്നാൻ, ബിജു വർഗ്ഗീസ്, റോബിൻ ജോർജ്, സജി മത്തായി, നോബിൾ റാന്നി, ഷാബു കടമ്പനാട്, അച്ചൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
ഫെസ്റ്റുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും വിവിധ സാംസ്കാരിക , കായിക മൽസരങ്ങൾ സംഘടിപ്പിക്കും, പ്രോഗ്രമുകളുടെ വിജയത്തിനായി 10 അംഗ സബ് കമ്മിറ്റികൾ നേതൃത്വം നൽകും. സമാപന സമ്മേളനം ബഹ്റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ നടക്കും. സമാപന യോഗത്തിൽ കേരളത്തിലെ കോൺഗ്രസ്സിൻ്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ ഫ്ലവേഴ് ചാനൽ ഫെയിം രാജേഷ് കൊട്ടരത്തിൽ, ഹരി ഉതിമൂട് , സൂജിത്ത് കോന്നി എന്നിവർ നേതൃത്വം നൽകുന്ന ടീം പത്തനംതിട്ടയുടെ കോമഡി ഷോയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Pathanamthitta Fest, Harsham 2025