ഗാന്ധി ജയന്തി: പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം

പ്രവാസി മിത്ര ഓണ്‍ലൈന്‍ ക്വിസ് മത്സരം
പ്രവാസി മിത്ര ഓണ്‍ലൈന്‍ ക്വിസ് മത്സരം

മനാമ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആസ്പദമാക്കിയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം ഏഴിന് മത്സരം ആരംഭിക്കും. പങ്കെടുക്കാനുള്ള ലിങ്ക് കൃത്യം ഏഴിന് തന്നെ പങ്കുവെക്കുന്നതായിരിക്കും. ഏറ്റവും വേഗത്തിൽ ശരിയുത്തരങ്ങൾ സമർപ്പിക്കുന്ന ആദ്യ രണ്ട് പേരെ വിജയികളായി തിരഞ്ഞെടുക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ വെള്ളിയാഴ്ച നടക്കുന്ന പ്രവാസി വെൽഫെയർ പ്രവാസോണാഘോഷ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രവാസി മിത്ര ജനറൽ സെക്രട്ടറി റഷീദ ബദർ അറിയിച്ചു.ഗാന്ധി ജയന്തി ഓൺലൈൻ ക്വിസ് മത്സരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ഫോൺ-38097331

Content Highlights: Online quiz competition organized as part of Gandhi Jayanti celebrations., Questions are based on the life and teachings of Mahatma Gandhi., Top two participants with the fastest correct answers will be declared winners., Prizes will be distributed at the Pravasi Welfare Pravasoonamazha celebrations on Friday.