പൊതുപ്രഭാഷണം സംഘടിപ്പിച്ചു

യൂനുസ് സലീം പ്രഭാഷണം നിര്‍വഹിക്കുന്നു
യൂനുസ് സലീം പ്രഭാഷണം നിര്‍വഹിക്കുന്നു

മനാമ: ഫ്രന്‍ഡ്‌സ് സ്റ്റഡി സര്‍ക്കിള്‍ വനിതാ വിഭാഗം മനാമ യൂണിറ്റ് പൊതു പ്രഭാഷണം സംഘടിപ്പിച്ചു. 'വെളിച്ചമാണ് തിരുദൂതര്‍' എന്ന വിഷയത്തില്‍ യുവ പണ്ഡിതന്‍ യൂനുസ് സലീം പ്രസംഗിച്ചു.

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വേണ്ടിയാണ് പ്രവാചകന്മാരെ ദൈവം നിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക ലോകത്തെ അനീതിയും അക്രമവും അന്ധവിശ്വാസവും പലപ്പോഴും മതത്തിന്റെ പേരില്‍ കെട്ടിവെക്കപ്പെടുകയാണ്. ഈ തെറ്റിദ്ധാരണകള്‍ മാറ്റുവാന്‍ പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളിലേക്ക് തിരിച്ചു പോകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഫ്രന്‍ഡ്‌സ് വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗം റഷീദ സുബൈര്‍ ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബുഷ്‌റ ഹമീദ് സ്വാഗതവും സെക്രട്ടറി റസീന അക്ബര്‍ നന്ദിയും പറഞ്ഞു. ഫര്‍സാന സുബൈര്‍ ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. ഫാത്തിമ നൗഫല്‍ ഗാനമാലപിച്ചു. ഷമീന ലതീഫ്, ഷഹീന നൗമല്‍, ഷമീന നൗഫല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: friends study circle bahrain speech