അബ്ദുല്‍ ഖാദര്‍ പൂവാറിന് ഫ്രന്റ്സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

അബ്ദുല്‍ ഖാദര്‍ പൂവാറിന് ഫ്രന്റ്സ് അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പ്
അബ്ദുല്‍ ഖാദര്‍ പൂവാറിന് ഫ്രന്റ്സ് അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പ്

മനാമ: 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന അബ്ദുല്‍ ഖാദര്‍ പൂവാറിന് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രവാസ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സംഘടനാ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും വായനക്കും പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി. നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിക്കുവാനും അവരെയും താന്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ ഭഗവാക്കാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചവര്‍ ഓര്‍മ്മിച്ചു. 

പ്രസിഡന്റ് സുബൈര്‍. എം.എം അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേന്ദ്രസമിതി അംഗങ്ങളായ ഖാലിദ്.സി, അഹമ്മദ് റഫീഖ്, ജാസിര്‍ പി.പി, അബ്ദുല്‍ ഹഖ്, മനാമ ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹിയുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, എ.എം. ഷാനവാസ്, യൂനുസ് സലീം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ പൂവാര്‍ മറുപടി പ്രസംഗം നടത്തി.

സിഞ്ചിലെ ഫ്രന്റ്സ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പില്‍ പ്രസിഡന്റ് സുബൈര്‍ എം.എം അദ്ദേഹത്തിന് മൊമെന്റോ നല്‍കി. ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്‌വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ സമാപന പ്രസംഗവും നടത്തി.

Content Highlights: friends social association sent off