ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്റെ ഡെസേര്‍ട്ട് ക്യാമ്പ്

മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ പ്രവര്‍ത്തകര്‍ക്കും സഹകാരികള്‍ക്കും വേണ്ടി ഡെസേര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു. സഖീറിലെ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ നടന്ന പരിപാടിയില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ കേന്ദ്ര പ്രസിഡന്റ് സുബൈര്‍ എം.എം, ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി, വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കുള്ള സ്വീകരണവും റിഫ ഏരിയയുടെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. വ്യത്യസ്തങ്ങളായ മത്സരങ്ങള്‍, കുട്ടികളുടെ കലാപരിപാടികള്‍, സ്ത്രീകളുടെ അന്താക്ഷരിഗാനം എന്നിവയുമുണ്ടായിരുന്നു.
ഏരിയാ പ്രസിഡന്റ് അബ്ബാസ് മലയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ്, സെക്രട്ടറി നജാഹ്, ക്യാമ്പ് കണ്‍വീനര്‍ യൂനുസ് രാജ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹഖ്, ഷാനിബ് കെ.ടി, ഡോ. സാബിര്‍, മൂസ കെ. ഹസന്‍, ഉബൈസ് തൊടുപുഴ, നാസര്‍ അയിഷാസ്, ജാബിര്‍ പയ്യോളി, ഇര്‍ഷാദ് കുഞ്ചിക്കനി, സുഹൈല്‍ റഫീഖ്, ബുഷ്‌റ റഹീം, സോന സകരിയ, സക്കീന അബ്ബാസ്, സഈദ റഫീഖ്, സൗദ പേരാമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlights: Friends Social Association Riffa area conducted desert camp