ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ടീ ടോക്ക് സംഘടിപ്പിച്ചു

.
.

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിവരുന്ന 'താങ്കള്‍ക്കും ഇടമുണ്ട്' എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് വനിതാ യൂണിറ്റ് ടീ ടോക്ക് സംഘടിപ്പിച്ചു. കസിനോയില്‍ നടന്ന പരിപാടിയില്‍ മുഹറഖ് ഏരിയയിലെ വിവിധ കുടുംബങ്ങള്‍ പങ്കെടുത്തു. കേന്ദ്ര വനിത പ്രസിഡന്റ് സമീറ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. എല്ലാവരും ഒരുമിച്ച് നിന്ന് തിന്മകള്‍ക്കെതിരെ പ്രതികരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഫസീല യൂനുസ് സ്വാഗതവും, ഏരിയാ സെക്രട്ടറി ഹേബ നജീബ് സമാപനവും നിര്‍വഹിച്ചു.

Content Highlights: friends social association