ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ഓണാഘോഷം

ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല ഓണാഘോഷത്തില്‍ നിന്ന്
ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല ഓണാഘോഷത്തില്‍ നിന്ന്

മനാമ : ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹറിനിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്ജ് അദ്യക്ഷത വഹിച്ച യോഗം. കേരള സംസ്ഥാന വനിതാ ശിശുക്ഷേമ, തൊഴിൽ വകുപ്പ് മന്ത്രി. അഡ്വ.ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതി പുരസ്‌കാരം നേടിയ കെ.ജി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഫാറ്റ് രക്ഷാധികാരി. വർഗീസ് ഡാനിയേൽ, വനിതാ വിഭാഗം കോർഡിനേറ്റർ ബിനു ബിജു,. ട്രഷറർ ജോബിൻ ചെറിയാൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫാറ്റ്. ജനറൽ സെക്രട്ടറി. അനിൽ പാലയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജോസഫ് കല്ലൂപ്പാറ നന്ദി പ്രസംഗവും നടത്തി. ബ്ലസ്സൻ മാത്യു, ജെയിംസ് ഫിലിപ്പ്. വിനു ഐസക്, വിനോദ് കുമാർ, മാത്യു യോഹന്നാൻ, നെൽജിൻ നെപ്പോളിയൻ, ഷിജിൻ ഷാജി, ടോബി, രാധാകൃഷ്ണൻ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാജീവ്, പ്രസീതാ മനോജ്, ജോഹാൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംഗീത വിരുന്നും. വനിതകളുടെ നിരവധി കലാ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും, മഹാബലിയും, അത്തപ്പൂക്കളവും പരിപാടിയുടെ ഭാഗമായി.

Content Highlights: Friends Association of Thiruvalla (FAT) organized an Onam celebration and family get-together in Bahrain., The event was inaugurated by Kerala Minister Adv. Bindu Krishna., Key highlights included cultural programs, musical concerts by Rajeev, Praseetha Manoj, and Johan Joseph, and a traditional Onasadya.