ഫ്രന്‍ഡ്‌സ് അസോസിയേഷന്‍ മുഹറഖ്: വനിത വിഭാഗത്തിന് പുതിയ നേതൃത്വം

മനാമ: ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ് ഏരിയയുടെ 2024-25 കാലയളവിലേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. മുംതാസ് റൗഫ് (ഏരിയ ഓര്‍ഗനൈസര്‍), ഹേബ നജീബ് (സെക്രട്ടറി), സുബൈദ മുഹമ്മദലി കെവി, ജമീല അബ്ദു റഹ്മാന്‍ (അസിസ്റ്റന്റ് ഓര്‍ഗനൈസര്‍മാര്‍), റഷീദ മുഹമ്മദലി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. നാസിയ അബ്ദുല്‍ ഗഫാര്‍, സന റജുല്‍, സാബിറ ഫൈസല്‍ എന്നിവര്‍ ഏരിയ സമിതി അംഗങ്ങളാണ്.
മുഹറഖ് ഏരിയയിലെ യൂണിറ്റുകളുടെ പുനഃസംഘാടനവും നടന്നു. മുഹറഖ് യൂണിറ്റ്- ഫസീല യൂനുസ് (പ്രസിഡന്റ് ), ശബ്‌നം ഷുഹൈബ് (സെക്രട്ടറി), നുഫീല ബഷീര്‍ (വൈസ് പ്രസിഡന്റ്), നാസിയ (ജോയിന്റ് സെക്രട്ടറി).
ഹിദ്ദ് യൂണിറ്റ്-സുബൈദ മുഹമ്മദ് അലി (പ്രസിഡന്റ്), റഷീദ മുഹമ്മദ് അലി (സെക്രട്ടറി), ജമീല അബ്ദു റഹ്മാന്‍ (വൈസ് പ്രസിഡന്റ്), യാസ്മിന്‍ കമാല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എം.എം, മുഹറഖ് ഏരിയ പ്രസിഡന്റ് അബ്ദു റൗഫ്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ തിരഞ്ഞെടുപ്പുകള്‍ക്കു നേതൃത്വം നല്‍കി.
Content Highlights: Friends Association Muharraq New leadership women wing