'ഫോക്കസ് 6.0' പ്രഫഷണൽസ് മീറ്റ് ശ്രദ്ധേയമായി

മനാമ: ബഹ്റൈനിലെ മലയാളികളായ പ്രൊഫഷനലുകളെയും അവരുടെ കുടുംബങ്ങളെയും ഒന്നിപ്പിച്ച് വിസ്ഡം ബഹ്റൈൻ ചാപ്റ്റർ യൂത്ത് വിഭാഗം സംഘടിപ്പിച്ച 'ഫോക്കസ്-6.0' ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. മിൻഹാൻ അബ്ദുൽ മജീദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി അധ്യക്ഷത വഹിച്ചു.
പ്രശസ്ത മോട്ടിവേറ്ററും എക്‌സ് ആൻഡ് വൈ ലേണിങ് സെന്റർ സി.ഇ.ഒയുമായ മുഹമ്മദ് അജ്മൽ സി, ജാമിയ അൽ ഹിന്ദിൽനിന്ന് ഹികമി ബിരുദം കരസ്ഥമാക്കി ഇപ്പോൾ സൗദിയിലെ മദീന യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തുന്ന മുഹമ്മദ് അജ്മൽ ഫൗസാൻ എന്നിവരുടെ വിജ്ഞാന പ്രദമായ സെഷനുകൾ പരിപാടിയുടെ മാറ്റുകൂട്ടി. സുഹാദ് ബിൻ സുബൈർ സ്വാഗതവും സഹീൻ നിബ്രാസ് നന്ദിയും പറഞ്ഞു.
Content Highlights: Wisdom Bahrain Chapter Youth Wing organized the 'Focus 6.0' professionals meet for Malayalis.