ഷിഹാബിന്റെ വിയോഗത്തില്‍ അനുശോചിച്ചു

മനാമ: ബഹ്‌റൈനില്‍ മരണമടഞ്ഞ തൃശൂര്‍ കരുവന്നൂര്‍ പൊട്ടുചിറ പാലക്കല്‍ അബ്ദുല്‍ റഹിമാന്‍ ഷിഹാബിന്റെ വിയോഗത്തില്‍ ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം (ബി കെ കെ) അനുശോചനയോഗം ചേര്‍ന്നു. മനാമ കെ. സിറ്റി ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ബി. കെ. കെ. പ്രസിഡന്റ് സിബി. എം.പി. അധ്യക്ഷനായിരുന്നു.
മുഖ്യ രക്ഷാധികാരി ഷാജഹാന്‍ കരുവന്നൂര്‍ അനുശോചന പ്രഭാഷണം നടത്തി. സെക്രട്ടറി അനൂപ് അഷ്റഫ് സ്വാഗതവും, ട്രഷറര്‍ ജെന്‍സിലാല്‍ എ. വി. നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീര്‍ തറയില്‍, കെ. വി.രഘുനാഥ്, ഷില്ലോ പി. ജെ. എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.