നാടന്‍ പന്തുകളി മത്സരത്തില്‍ ചമ്പക്കര ടീം ജേതാക്കള്‍

മനാമ: ബഹ്‌റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അഞ്ചാമത് 20/20 നാടന്‍ പന്തുകളി മത്സരത്തില്‍ മീനടം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര ടീം ജേതാക്കളായി. മത്സരം ഒഐസിസി മുന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി മനു മാത്യു സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ ബികെഎന്‍ബിഎഫ് പ്രസിഡന്റ് സാജന്‍ തോമസ് അധ്യക്ഷത വഹിച്ചു. ഫൈനലില്‍ മത്സരിച്ച ടീമുകള്‍ക്ക് ബിനു കരുണാകരന്‍, ബിജു ജോര്‍ജ്, ജോജി വി തോമസ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
മികച്ച കൈവെട്ടുകാരനായി റിന്റോ മോന്‍ തോമസ്, മികച്ച പൊക്കിയടിക്കാരനായി ബിനു യു.ബി, മികച്ച ക്യാപ്റ്റന്‍, മികച്ച കളിക്കാരന്‍ ബുലു, മികച്ച പിടുത്തക്കാരനായി ജോണ്‍സണ്‍ മികച്ച കാലടിക്കാരനായി വിനു, കൂടുതല്‍ എണ്ണം വെട്ടിയ കളിക്കാരനായി സാം, സെമി ഫൈനലിലെ മികച്ച കളിക്കാരനായി റോബിന്‍ എബ്രഹാം നവാഗതപ്രതിഭയായി അജിത്, ഫൈനലിലെ മികച്ച കളിക്കാരനായി ശ്രീരാജ് സിപി എന്നിവര്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്കര്‍ഹരായി.
രക്ഷാധികാരി റെജി കുരുവിള, തോമസ് ഫിലിപ്പ്, മനോഷ് കോര, സന്തോഷ് പുതുപ്പള്ളി, ബി.കെ.എന്‍.ബിഎഫ് സെക്രട്ടറി ശ്രീരാജ് എന്നിവര്‍ സമാപനസമ്മേളനത്തില്‍ സംസാരിച്ചു.
Content Highlights: Champakara Wins Bahrain Kerala Native Ball 20/20