ബി.ഡി.കെ- വേള്ഡ് മലയാളി ഫെഡറേഷന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്റൈന് ചാപ്റ്ററും വേള്ഡ് മലയാളി ഫെഡറേഷന് ബഹ്റൈന് നാഷണല് കൗണ്സിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല് ബ്ലഡ് ബാങ്കില് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില് 83 പേര് രക്തം നല്കി. ബി.ഡി.കെ. ബഹ്റൈന് പ്രസിഡന്റ് റോജി ജോണ്, ജനറല് സെക്രട്ടറി ജിബിന് ജോയി, അസിസ്റ്റന്റ് ട്രഷറര് രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സുരേഷ് പുത്തന്വിളയില്, ജോയിന്റ് സെക്രട്ടറി ധന്യ വിനയന്, നിതിന് ശ്രീനിവാസ്, സുനില് മനവളപ്പില്, വിനീത വിജയന് (ക്യാമ്പ് കോര്ഡിനേറ്റേഴ്സ്), അശ്വിന് രവീന്ദ്രന്, (മീഡിയ വിങ്ങ് കണ്വീനര്), ഫിലിപ്പ് വര്ഗീസ്, അസിസ് പള്ളം, സെന്തില് കുമാര്, ശ്രീജ ശ്രീധരന് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്), സുജേഷ് എണ്ണയ്ക്കാട്, ഗിരീഷ് ടി.ജെ, പ്രസാദ് (കോര്ഡിനേറ്റേഴ്സ്), വേള്ഡ് മലയാളി ഫെഡറേഷന് ബഹ്റൈന് നാഷണല് കൗണ്സില് പ്രസിഡന്റ് മിനി മാത്യു, സെക്രട്ടറി അലിന് ജോഷി, കോര്ഡിനേറ്റര് ശ്രീജിത്ത് ഫറൂഖ്, ഹെല്ത്ത് ഫോറം കണ്വീനര് ഷാരോണ് പ്രതീഷ്, നെല്സണ് വര്ഗീസ്, റിതിന് തിലക്, ജോയല് ബൈജു, ജോഷി വിതയത്തില്, റോയ് മാത്യു, പ്രതീഷ് തോമസ്, സത്യന് പേരാമ്പ്ര, അജയകൃഷ്ണന്, സയ്ദ് ഹനീഫ്, മെറിന് മാത്യു എന്നിവര് നേതൃത്വം നല്കി.
Content Highlights: BDK blood donation