മന്ത്രി ബിന്ദുകൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

മനാമ : ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ കേരള തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയും, കൊല്ലം എം എൽ എ യുമായ ബിന്ദുകൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.
ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിക്ക് അതിഥിയായാണ് മന്ത്രി എത്തിയത്. കൊല്ലം മണ്ഡലത്തിലെയും പ്രവാസി വിഷയങ്ങളും കൂടിക്കാഴ്ചയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ്‌റ് ട്രഷറർ സിദ്ധിക് ഷാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മന്ത്രിക്ക് കെപിഎയുടെ ആദരവും സംഘടനാസുവനീറും കൈമാറി.
Content Highlights: Kerala Minister Bindukrishna visited Bahrain for an Onam celebration., Kollam Pravasi Association officials met the minister to discuss NRI and constituency issues., The association honored the minister and presented a souvenir.