ഇന്ത്യൻ സ്‌കൂൾ ഉറുദു ദിനം ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ (ഐ.എസ്.ബി) ഉറുദു വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉറുദു ദിനം വിവിധ കലാ-സാഹിത്യ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ഹിന്ദി-ഉറുദു സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന് സമർപ്പിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ അർഹാൻ അബ്ദുൾ റഹിം ഖുർആൻ പാരായണവും വാനിയ അസ്ലം ഖാൻ വിവർത്തനവും നിർവഹിച്ചു. ആയിഷ ഖാൻ സ്വാഗതവും ഷാഹിദ് ക്വാമർ നന്ദിയും പറഞ്ഞു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷ എന്ന നിലയിലുള്ള ഉറുദുവിന്റെ പ്രാധാന്യത്തെയും സമ്പന്നതയെയും കുറിച്ച് സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ സംസാരിച്ചു. ആയിഷ സയ്യിദ് മുൻഷി പ്രേംചന്ദിനെക്കുറിച്ച് പ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പൽമാരായ രാജേഷ് നായർ, റെജി വർഗീസ്, ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വകുപ്പ് മേധാവി ബാബു ഖാൻ, അധ്യാപിക മഹനാസ് ഖാൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.