ദേശീയ ആഘോഷവേളകളിൽ വ്യവസായ-വാണിജ്യ മന്ത്രാലയം ദേശീയ സംരംഭം ആരംഭിക്കുന്നു

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വാണിജ്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി വ്യവസായ-വാണിജ്യ മന്ത്രാലയം പുതിയ ദേശീയ സംരംഭം പ്രഖ്യാപിച്ചു. 2026 ഡിസംബർ 1 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിൽ പ്രൊമോഷണൽ ക്യാമ്പെയ്‌നുകൾക്കുള്ള ഫീസുകളിൽ ഇളവുകളും വാണിജ്യപരമായ കിഴിവ് കാലയളവുകൾ നീട്ടാനുള്ള സൗകര്യവും ഉൾപ്പെടുന്നു.

സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും കടകൾക്കും പ്രത്യേക ഓഫറുകളിലൂടെയും ഡിസ്‌കൗണ്ടുകളിലൂടെയും ആഘോഷങ്ങളിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്നതിനുമാണ് ഈ സംരംഭമെന്ന് വ്യവസായ-വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫക്രോ വ്യക്തമാക്കി.

സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും പ്രാദേശിക വിപണികളിൽ സജീവമായ ഷോപ്പിംഗ് അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കും. കൂടുതൽ കടയുടമകളും ബിസിനസ്സ് സ്ഥാപനങ്ങളും ഓഫറുകളും നറുക്കെടുപ്പുകളും സംഘടിപ്പിച്ച് ഇതിന്റെ പ്രയോജനം നേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 'കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ്' വഴി ഇതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും.

സംരംഭത്തിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ചും വിവരങ്ങളെക്കുറിച്ചും അറിയാൻ വാണിജ്യ സ്ഥാപനങ്ങൾക്ക് promotionenquiries@moic.gov.bh എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.