ബഹ്റൈൻ മലയാളി കുടുംബം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍ മലയാളി കുടുംബം മെഡിക്കല്‍ ക്യാമ്പ്
ബഹ്റൈന്‍ മലയാളി കുടുംബം മെഡിക്കല്‍ ക്യാമ്പ്

മനാമ :ബഹ്റൈൻ മലയാളി കുടുംബം മനാമ അൽഹിലാൽ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 235 ൽപ്പരം പേര് പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ ഐമാക് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ അതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം ആശംസിച്ചു.

ഫ്രാൻസിസ് കൈതാരത്തിന് പ്രസിഡന്റ് ധന്യ മേനോൻ, സെക്രട്ടറി എം. എസ്സ് പി. നായർ ആനയടി, ട്രഷറർ പ്രദീപ് കാട്ടിൽ പറമ്പിൽ, എന്റർടൈൻമെന്റ് സെക്രട്ടറി സുബിൻദാസ് എന്നിവർ മെമെന്റോ നൽകി ആദരിച്ചു.

അൽഹിലാൽ ഹോസ്പിറ്റൽ മാനേജർ കിഷോർ അവർകൾക്ക് രക്ഷാധികാരി ബിനോയ് മൂത്താറ്റ് മെമെന്റോ നൽകി ആശംസകൾ അറിയിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങൾ അബ്ദുൾ റഹ്‌മാൻ പാട്‌ല, വൈസ് പ്രസിഡന്റ് ബാബു.എം. കെ, രാജേഷ് രാഘവൻ, സ്‌പോർട്‌സ് വിംഗ് കൺവീനർ നിഖിൽ രാജ്, ആർട്‌സ് വിംഗ് കൺവീനർ രേഷ്മ സുബിൻ ദാസ്, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ് കൃഷ്ണ സുരേഷ്, എന്നിവരും ചടങ്ങിൽ പങ്കാളികൾ ആയി.

മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ സുബിൻ ദാസ് ക്യാമ്പ് പദ്ധതി വിശകലനം നടത്തി. ട്രഷറർ പ്രദീപ് കാട്ടിൽ പറമ്പിൽ നന്ദി രേഖപ്പെടുത്തി.

Content Highlights: Bahrain Malayalee Kudumbam organized a medical camp at Al Hilal Hospital, Manama., Over 235 people participated in the health camp., IMAC Group Chairman Francis Kaitharath attended as the chief guest., Key office bearers including President Dhanya Menon and General Secretary M.S.P. Nair led the event.