ജ്വല്ലറി അറേബ്യ, സെന്റ് അറേബ്യ 24-ന് തുടങ്ങും

മനാമ; ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, 'ജ്വല്ലറി അറേബ്യ 2026', 'സെന്റ് അറേബ്യ 2026' എന്നിവ നവംബർ 24 മുതൽ 28 വരെ 'എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ' നടക്കും.
ആഭരണങ്ങൾ, വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ താൽപ്പര്യമുള്ളവർക്കും അവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും അവസരമാണ് ഫെസ്റ്റിവൽ. ബഹ്റൈനിൽ നിന്നുള്ളവർക്ക് പുറമെ, ജി.സി.സി രാജ്യങ്ങളിൽ നിന്നും മറ്റ് അന്താരാഷ്ട്ര വിപണികളിൽ നിന്നുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യാൻ ബഹ്റൈൻ ഒരുങ്ങുകയാണ്.
ഷോപ്പിംഗിനും പുതിയ ബ്രാൻഡുകൾ, ഡിസൈനുകൾ, ഉൽപ്പന്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ഒപ്പം, ബഹ്റൈനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര, വിനോദ കേന്ദ്രങ്ങൾ ആസ്വദിക്കാനുമുള്ള അവസരം ഈ പരിപാടികൾ ഒരുക്കുന്നു. 2026-ലെ പതിപ്പിൽ 25-ലധികം രാജ്യങ്ങളിൽ നിന്നായി 700-ലധികം ബ്രാൻഡുകളും പ്രദർശകരും അണിനിരക്കുന്നു; ഇതിൽ 112-ലധികം പുതിയ ബ്രാൻഡുകളും ഉൾപ്പെടുന്നു.
ജ്വല്ലറി അറേബ്യ'യിൽ പ്രാദേശിക ജ്വല്ലറി സ്ഥാപനങ്ങൾ, ഡിസൈനർമാർ, സ്വർണ്ണപ്പണിക്കാർ, കരകൗശല വിദഗ്ധർ എന്നിവർക്കൊപ്പം പ്രമുഖ പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളും അണിനിരക്കുന്നു. അതേസമയം, 'സെന്റ് അറേബ്യ' സുഗന്ധദ്രവ്യ മേഖലയിലെ ബിസിനസുകൾക്കും ബ്രാൻഡുകൾക്കും ഒരു വേദിയൊരുക്കുന്നു. ഈ വർഷം ബഹ്റൈനി ഗോൾഡ് സൂഖ് 9, 10 ഹാളുകളിലേക്ക് വിപുലീകരിക്കുകയാണ്.
സൗജന്യമായി രജിസ്റ്റർ ചെയ്യുന്ന സന്ദർശകർക്ക് 'ജ്വല്ലറി അറേബ്യ' 'സെന്റ് അറേബ്യ', 'സിറ്റിസ്കേപ്പ് ബഹ്റൈൻ' എന്നിവിടങ്ങളിലേക്ക് പ്രവേശനം നൽകുന്ന സിംഗിൾ എൻട്രി ബാഡ്ജ് ലഭിക്കും. ഒരേ കാലയളവിൽ നടക്കുന്ന ഈ മൂന്ന് പ്രധാന പരിപാടികളിലൂടെ, സന്ദർശകർക്ക് ഒരൊറ്റ സന്ദർശനത്തിൽതന്നെ വിവിധ മേഖലകളെക്കുറിച്ചറിയാനും വ്യത്യസ്ത അനുഭവങ്ങൾ നേടാനും സാധിക്കും.
Content Highlights: 'ജ്വല്ലറി അറേബ്യ 2026' and 'സെന്റ് അറേബ്യ 2026' will be held in Bahrain from November 24 to 28, featuring over 700 brands from more than 25 countries, including 112 new brands.The events offer opportunities for shopping, discovering new brands and designs, and enjoying Bahrain's diverse tourist and entertainment attractions. Visitors can register for free to access 'ജ്വല്ലറി അറേബ്യ', 'സെന്റ് അറേബ്യ', and 'സിറ്റിസ്കേപ്പ് ബഹ്റൈൻ' with a single entry badge, allowing them to explore various sectors and experiences.