ഐവൈസിസി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെയും കിംസ് മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐവൈസിസിയുടെ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ക്യാമ്പ്, ക്വിറ്റ് ഇന്ത്യാ ദിനാചരണത്തോടനുബന്ധിച്ചുള്ള 49-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പായിരുന്നു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു. രക്തത്തിലെ ക്രിയാറ്റിനിന്‍, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്‌സ് തുടങ്ങിയവയുടെ പരിശോധനകള്‍ സൗജന്യമായി നടത്താന്‍ കഴിഞ്ഞത് ആളുകള്‍ക്ക് ഏറെ സഹായകമായി. പരിശോധനകള്‍ക്ക് പുറമെ, വിദഗ്ധരായ ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും ക്യാമ്പില്‍ ലഭ്യമായിരുന്നു.
ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്തിന്റെ അധ്യക്ഷതയില്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ സെയ്ദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ് സ്വാഗതവും, അന്‍ഷാദ് റഹിം നന്ദിയും പറഞ്ഞു.
ഐവൈസിസി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം, കിംസ് മാര്‍ക്കറ്റിംഗ് മേധാവി പ്യാരിലാല്‍, ഐവൈസിസി മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ സ്റ്റെഫി സാബു, മുന്‍ ദേശീയ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, വനിത വേദി കോര്‍ഡിനേറ്റര്‍ മുബീന മന്‍ഷീര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ മാരിയത്ത് അമീര്‍ഖാന്‍, കോഴിക്കോട് പ്രവാസി ഫോറം സെക്രട്ടറി ജോജിഷ്, സാമൂഹിക പ്രവര്‍ത്തകരായ അന്‍വര്‍ നിലമ്പൂര്‍, സംസാരിച്ചു. റജീന ഇസ്മായില്‍, കോര്‍ ഭാരവാഹികള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കിംസ് ഹോസ്പിറ്റല്‍ മെഡിക്കല്‍, അഡ്മിന്‍ പ്രതിനിധികള്‍, വിവിധ ഏരിയ ഭാരവാഹികള്‍ സംബന്ധിച്ചു. കോഡിനേറ്റര്‍മാരായ മണികണ്ഠന്‍ ചന്ദ്രോത്ത്, അന്‍ഷാദ് റഹീം, മുഹറഖ് ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ആരോഗ്യപരമായ അവബോധം വളര്‍ത്താന്‍ സംഘടനക്ക് സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കോഡിനേറ്റര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Free Medical Camp in Bahrain by IYCC