രാജ്യത്ത് ഡ്രോണുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

മനാമ: ഡ്രോണുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. നിരോധനം ലംഘിക്കുന്നതായി കണ്ടെത്തുന്ന ഏതൊരു ഡ്രോണും നശിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Total ban on drone usage in Bahrain until further notice., Decision taken to enhance national security and civil protection., Precautionary measure against potential threats., Strict legal actions and destruction of unauthorized drones warned.