'ഒരു ലോകം ഒരു പ്രാർത്ഥന'; ഗുരുദേവ സോഷ്യൽ സൊസൈറ്റി പങ്കാളികളായി

മനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി കുടുംബാംഗങ്ങൾ, കുമാരനാശാൻ ഹാളിൽ ഒത്തുകൂടി ആഗോള ദൈവദശക പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളായി.

ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്‌സൽ ബ്രദർഹുഡ് ജർമ്മനി സംഘടിപ്പിച്ച 'ഒരു ലോകം ഒരു പ്രാർത്ഥന' ദൈവദശക ആലാപനത്തോടനുബന്ധിച്ചാണ് സൊസൈറ്റി ഹാളിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സഹോദര്യത്തിനുമായി സംഘടിപ്പിച്ച ഈ ആഗോള പ്രാർത്ഥനാ യജ്ഞത്തിൽ ജി.എസ്.എസ് കുടുംബാംഗങ്ങൾ പങ്കുചേർന്നു.

ഗുരുദേവ സന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളിൽ പങ്കാളികളാകാൻ സാധിച്ചതിൽ സൊസൈറ്റി ഭരണസമിതിയും അംഗങ്ങളും സന്തോഷം രേഖപ്പെടുത്തി.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: Gurudeva Social Society family members gathered at Kumaranasan Hall in Salmaniya Kanoo Garden., Participated in the 'Oru Lokam Oru Prarthana' global Daivadasakam prayer., Event organized by Sree Narayana Forum for Universal Brotherhood Germany., Aims to promote global peace, harmony, and brotherhood through Sree Narayana Guru's messages.