ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ സ്വീകരിച്ച് ബഹ്‌റൈൻ കിരീടാവകാശി

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ ഗുദൈബിയ കൊട്ടാരത്തില്‍ സ്വീകരിക്കുന്നു
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ ഗുദൈബിയ കൊട്ടാരത്തില്‍ സ്വീകരിക്കുന്നു

മനാമ: ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ഗുദൈബിയ കൊട്ടാരത്തിൽ സ്വീകരിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ, മതപരമായ സഹിഷ്ണുതയോടുള്ള ബഹ്റൈന്റെ ഉറച്ച നിലപാട് സഹവർത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.

വിവിധ സംസ്‌കാരങ്ങൾക്കിടയിൽ പരസ്പര ബഹുമാനവും തുറന്ന സമീപനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതോടൊപ്പം, സഹവർത്തിത്വത്തിന്റെ മാതൃകാപരമായ ഉദാഹരണമായി രാജ്യത്തിന്റെ സമീപനം നിലകൊള്ളുന്നുവെന്നും, ഈ രംഗത്ത് രാജ്യം കൈവരിച്ച മികച്ച നേട്ടങ്ങളെക്കുറിച്ചും പ്രിൻസ് സൽമാൻ പറഞ്ഞു. വിവിധ മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രാജ്യത്തെ ആരാധനാലയങ്ങൾ വഹിക്കുന്ന പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.

രാജാവിന്റെ ദീർഘവീക്ഷണത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാന്റെ നിർദ്ദേശങ്ങൾക്കും നന്ദി പറയുന്നതോടൊപ്പം, സഹവർത്തിത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്റൈൻ വഹിക്കുന്ന മുൻനിര പങ്കിനെ ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ കാര്യാലയ മന്ത്രി ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Content Highlights: Bahrain Crown Prince Salman meets Indian Orthodox Catholicos Moran Mar Baselios Marthoma Mathews III