ബഹ്റൈൻ എ.കെ.സി.സി.യുടെ സ്നേഹത്തണൽ ഉദ്ഘാടനം ചെയ്തു

മനാമ: ഏവരെയും ഒരുപോലെ വാത്സല്യം കൊണ്ട് സമ്പന്നമാക്കുന്ന ബഹ്റൈൻ എ.കെ.സി.സി.യുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് സ്നേഹത്തണൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. ജിബിൻ കൂറ്റനാൽ പറഞ്ഞു. ബഹ്റൈൻ എ.കെ.സി.സി. പ്രസിഡന്റ് ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മാതൃവേദി ഭാരവാഹികളായ ലിവിൻ ജിബി, ജെസ്സി ജെൻസൻ, വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ, സീറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ, മുൻ പ്രസിഡന്റുമാരായ പി.ടി. ജോസഫ്, പോൾ ഉറുവത്ത് എന്നിവർ സംസാരിച്ചു.
മാതൃവേദിയുടെ ഭാരവാഹികളായ ലിവിൻ ജിബി, ജെസ്സി ജെൻസൻ, സിന്ധു ബൈജു, സിജി ലൈജു, ജ്യോത്സ്ന, ജോളി ജോജി, എ.കെ.സി.സി. ഭാരവാഹികളായ ജിബി അലക്സ്, പോളി വിതയത്തിൽ, ജെയിംസ് ജോസഫ്, ജോജി കുര്യൻ, ബൈജു തോമസ്, ലൈജു, ബെസ്റ്റോ പോൾ എന്നിവർ അവതരിപ്പിച്ച തികച്ചും വ്യത്യസ്തതയാർന്ന സ്കിറ്റുകൾ കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. ജ്യോത്സ്നയുടെ സംഗീതവും, മെറിൻ ബിജോയ്, ഷാരോൺ ബിജോയ്, എലീന ജീവൻ, ജുവൽ ജീവൻ, റെൻ മരിയ എന്നിവരുടെ നൃത്തങ്ങളും ഏറെ ആസ്വാദ്യകരമായിരുന്നു. സ്നേഹ ജെൻസനും ഡോണ ജിബിയും പരിപാടികൾ നിയന്ത്രിച്ചു. ഈ മാസത്തെ ജന്മദിനാഘോഷങ്ങളും വിവാഹവാർഷിക ആഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. ബഹ്റൈൻ എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും കൺവീനർ ബൈജു തോമസ് നന്ദിയും രേഖപ്പെടുത്തി.
Content Highlights: The Bahrain chapter of AKCC inaugurated its 'Snehatthanal' community event in Manama, with Fr. Jibin Koottanal praising the organization's affectionate and commendable initiatives during his inaugural address. Presided over by Bahrain AKCC President Charles Alukka, the gathering featured skits, music, and dance performances by members of Mathruvedi and AKCC, alongside monthly birthday and wedding anniversary celebrations.