ബഹ്‌റൈൻ എ.കെ.സി.സി.യും ആസ്റ്റർ മെഡിക്കൽ സെന്ററും സംയുക്തമായി കിഡ്‌നി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

#ന്യൂസ് ഡെസ്ക്
എ.കെ.സി.സി സംഘടിപ്പിച്ച കിഡ്‌നി പരിശോധന ക്യാമ്പ്
എ.കെ.സി.സി സംഘടിപ്പിച്ച കിഡ്‌നി പരിശോധന ക്യാമ്പ്

മനാമ: ബഹ്‌റൈൻ എ.കെ.സി.സി.യും ആസ്റ്റർ മെഡിക്കൽ സെന്ററും സംയുക്തമായി ലോക കിഡ്‌നി ദിനത്തോടനുബന്ധിച്ച് വൃക്ക പരിശോധന ക്യാമ്പും ഈദ് ആഘോഷവും സംഘടിപ്പിച്ചു. മനാമയിൽ നടന്ന ചടങ്ങിൽ എ.കെ.സി.സി. അംഗങ്ങൾക്കായി പ്രത്യേകമായി ഒരുക്കിയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആസ്റ്റർ മാർക്കറ്റിങ് മാനേജർ തേജസ് പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളെ സ്വാഗതം ചെയ്തു.

ക്യാമ്പിന്റെ ഭാഗമായി അംഗങ്ങളുടെ യൂറിൻ, രക്തം എന്നിവയുടെ പരിശോധനകൾ സൗജന്യമായി നടത്തി. തുടർന്ന് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളിൽ ഡോക്ടർമാരായ ഇസാ മുഹമ്മദ് ഷെരീഫ്, ആശാ പ്രദീപ് എന്നിവർ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഏകോപനത്തോടെ സംഘടിപ്പിച്ച ഈ പരിശോധന ക്യാമ്പ് അംഗങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമായെന്ന് ലിബിൻ ജിബി നന്ദി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

പരിപാടികൾക്ക് ജീവൻ ചാക്കോ, റോബിൻ കെ സെബാസ്റ്റ്യൻ, റിജു മൂമേലി, രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജിബി അലക്‌സ്, പോളി വിതയത്തിൽ, ബോബൻ, ജയിംസ് മാത്യു, പോൾ ഉർവത്ത് എന്നിവർ നേതൃത്വം നൽകി.

Content Highlights: Joint initiative between AKCC Bahrain and Aster Medical Center, Free blood and urine screening for kidney health, Expert health awareness sessions by Dr. Eesa Mohammed Sherif and Dr. Asha Pradeep, Community engagement combining healthcare and Eid celebration