അടുക്കള മുതൽ തൊഴിലിടം വരെ സുരക്ഷിതമോ ? | Chill Maadi | Health Podcast

വീടിനുള്ളിലും ഒളിഞ്ഞിരിക്കുന്ന ആരോഗ്യഭീഷണികൾ! അടുക്കള മുതൽ കിടപ്പുമുറി വരെ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?വീട് വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ടു മാത്രം പരിസരം ആരോഗ്യകരമാകണമെന്നില്ല. അടച്ചിട്ട ജനാലകൾ, വായുസഞ്ചാരക്കുറവ്, വീണ്ടും വീണ്ടും ചൂടാക്കുന്ന എണ്ണ, പ്ലാസ്റ്റിക് പാത്രങ്ങൾ, റൂം ഫ്രഷ്നറുകൾ, കൊതുകുതിരികൾ, സൗന്ദര്യവർധക വസ്തുക്കൾ… നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ പല കാര്യങ്ങളും ആരോഗ്യത്തെ എങ്ങനെ ബാധിച്ചേക്കാം?

കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും Pulmonology വിഭാഗത്തിൽ പ്രൊഫസർ ആയ ഡോക്ടർ ഷാജഹാൻ പി എസ്സിനോട് ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് എറണാകുളം ജില്ലാ കളക്ടർ എസ് പ്രിയങ്കയും ആർ ജെ അച്ചുവും ചേർന്നാണ് .

പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന ചിൽമാഡിയുടെ അഞ്ചാം എപ്പിസോഡിൽ, വീടിനകത്തെ വായുമലിനീകരണം മുതൽ മൈക്രോപ്ലാസ്റ്റിക്, തൊഴിൽസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, കുട്ടികൾ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ എന്നിവ വരെ ചർച്ച ചെയ്യുന്നു. ശ്വാസകോശാരോഗ്യത്തിന് വായുസഞ്ചാരം എത്ര പ്രധാനമാണ്? അടുക്കളയിൽ എണ്ണയും പാത്രങ്ങളും തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? മണമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വൃത്തിയുടെ അടയാളമാണോ തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഈ സംഭാഷണത്തിലുണ്ട്.

നമ്മുടെ ആരോഗ്യം വീടിന് പുറത്തുള്ള പരിസ്ഥിതിയുമായി മാത്രം ബന്ധപ്പെട്ടതല്ല; നാം ജീവിക്കുന്ന ഇടങ്ങളും ഉപയോഗിക്കുന്ന വസ്തുക്കളും അതിന്റെ ഭാഗമാണ്.

കേൾക്കാം ചിൽമാഡി പോഡ്‌കാസ്റ്റിൽ .നിർമ്മാണം & അവതരണം : ആർജെ അച്ചൂ.

Content Highlights: Indoor pollution significantly impacts respiratory health due to poor ventilation and chemical presence., Reusing cooking oil and using low-quality non-stick cookware pose serious long-term health risks., Microplastics enter the food chain and human body, potentially causing hormonal and systemic issues., Daily cosmetic products and room fresheners release harmful chemicals affecting health., Conducting a personal chemical audit and adopting sustainable alternatives can improve overall wellbeing.