അഴകുള്ള ഫ്രെയിമുകളുടെ കഥകളുമായി അളകപ്പൻ | ദ ഷെമിൻ സ്റ്റുഡിയോ | Podcast

മഴയെ പ്രണയിക്കുന്ന ഒരു സംവിധായകൻ. മഴയെ പശ്ചാത്തലമാക്കി മനോഹരമായൊരു പ്രണയകഥ. പക്ഷേ, ആ മഴയിൽ അഭിനയിച്ചപ്പോൾ ദുൽഖർ സൽമാൻ നേരിട്ട അനുഭവം എന്തായിരുന്നു?

‘പട്ടം പോലെ’യിലെ മഴയും പാട്ടുകളും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ആ സിനിമയുടെ ദൃശ്യഭംഗിക്ക് പിന്നിൽ മഴയോടുള്ള തന്റെ വ്യക്തിപരമായ ഇഷ്ടം എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന് തുറന്നുപറയുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ അളകപ്പൻ.‘അഗ്നിസാക്ഷി’, ‘തിളക്കം’ തുടങ്ങി വ്യത്യസ്ത സിനിമകളുടെ ദൃശ്യലോകം ഒരുക്കിയ അളകപ്പന് ഇനിയും ചെയ്യാൻ ആഗ്രഹിച്ച സിനിമകളുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം കൂടുതൽ സിനിമകൾ സംവിധാനം ചെയ്യാതിരുന്നത്? തന്റെ സ്വപ്നത്തിലെ സിനിമകൾ ഏതൊക്കെയാണ്?

സിനിമയ്ക്കു പിന്നിലെ ഓർമകളും നടക്കാതെ പോയ സ്വപ്നങ്ങളും മഴയിൽ പിറന്ന പ്രണയത്തിന്റെ കഥകളും…

The Shemin Studio Podcast-ൽ അളകപ്പനുമായി ഒരു സിനിമായാത്ര. ശബ്ദമിശ്രണം : പ്രണവ് പി എസ്.

Content Highlights: Insights from veteran cinematographer and director Alagappan on his diverse filmography., Discussion on directing Pattam Pole and working with actors like Dulquer Salmaan and Malavika., Behind-the-scenes stories of shooting rain sequences and creating feel-good romantic movies.