വിസ്മയയും പ്രണവും, ആദ്യചിത്രം 50 കോടി ക്ലബ്ബിലെത്തിച്ച സഹോദരങ്ങൾ | Frame House | Podcast

Photo: Mathrubhumi
Photo: Mathrubhumi


ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രം തിയേറ്ററുകളിൽനിന്ന് 50 കോടിയിലേറെയാണ് ആഗോള കളക്ഷൻ സ്വന്തമാക്കിയത്. ആശിർവാദ് സിനിമാസ് നിർമിച്ച ചിത്രം ഏകദേശം 18 കോടി ബജറ്റിലാണ് നിർമിച്ചത്. തുടക്കത്തിന്റെ ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. വിസ്മയയുടെ സഹോദരൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന ചിത്രം വേൾഡ് വൈഡ് ബിസിനസ്സിൽ 50 കോടി നേടിയിരുന്നു. സഹോദരനുപിന്നാലെ സഹോദരിയും അരങ്ങേറ്റ ചിത്രത്തിലൂടെ 50 കോടി ക്ലബിലെത്തിയിരിക്കുകയാണ് എന്നതാണ് കൗതുകകരമായ വസ്തുത.