ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories

ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തു നോക്കുമ്പോൾ അതാ അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണ്ണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ലോ. ഇനി പണി അന്വേഷിച്ച് പട്ടണത്തിലേക്ക് പോവുകയും വേണ്ട.അവർ തിരികെ നടക്കാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേരും വിശപ്പും ദാഹവും കാരണം അല്പം വിശ്രമിച്ചിട്ട് പോകാം എന്ന് വെച്ചു. കേൾക്കൂ കുട്ടിക്കഥകൾ.
അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം : സുന്ദർ എസ്.

Content Highlights: A moral tale highlighting the dangers of greed and betrayal among friends., Three friends find a bag of gold in the forest and plot against each other., Concludes with the powerful message that malicious thoughts and greed ultimately harm oneself.