മനസ്സിൽ നിറയുന്ന ഗുരുസാഗരം; അരുവിപ്പുറം മുതൽ ശിവഗിരി വരെ | YathraVaani | Travelogue

ഒരു അരുവിയുടെ ശബ്ദത്തിനൊപ്പം കണ്ണുകളടച്ചിരുന്നപ്പോൾ, യാത്രികന്റെ മനസ്സ് പതിയെ മറ്റൊരു കാലത്തേക്കു സഞ്ചരിച്ചു. അരുവിപ്പുറത്തെ ശങ്കരൻകുഴിയുടെ കരയിൽനിന്ന് ആരംഭിച്ച ആ യാത്ര ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെയും ആശയങ്ങളെയും തൊട്ടറിഞ്ഞുള്ളതായിരുന്നു.

ഗുരുവിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങൾക്ക് സാക്ഷിയായ അരുവിപ്പുറം. പിന്നീട് ശിവഗിരി, കൊടിതൂക്കിമല, ഗുരു തപസ്സിരുന്ന ഗുഹ തുടങ്ങി പല ഇടങ്ങളിലേക്കും യാത്ര നീളുന്നു. 

ഒടുവിൽ വർക്കല ക്ലിഫിന് മുന്നിൽ കടൽ നോക്കിനിൽക്കുമ്പോൾ, ഈ യാത്ര ഒരു സ്ഥലസഞ്ചാരം മാത്രമല്ലെന്ന് തിരിച്ചറിയുന്ന നിമിഷം. മരുത്വാമലയിൽനിന്ന് അരുവിപ്പുറത്തേക്കും ചെമ്പഴന്തിയിലേക്കും ശിവഗിരിയിലേക്കും നീണ്ട യാത്രയുടെ അവസാനം മനസ്സിൽ നിറയുന്നത് ഒരു ‘ഗുരുസാഗരം.’ അവതരണം: ജി. ജ്യോതിലാൽ

Content Highlights: Traces the historical steps of Sree Narayana Guru in Aruvipuram and Sivagiri., Highlights the famous Aruvipuram consecration and social revolution., Explores spiritual spots like Kodithookki Mala, Gurukulam, and Varkala Cliff.