'ആന കൊമ്പില്‍ കോര്‍ത്തു കുത്തി മലര്‍ത്തി' | ഒരു ആന പാപ്പാന്റെ ജീവിതം | Podcast

കരയിലെ ഏറ്റവും ശക്തനായ ജീവിയാണ് ആന. ആ ആനയെ മെരുക്കി മറുതിയില്‍ നിര്‍ത്തുന്നവരാണ് പാപ്പാന്‍മാര്‍. തികഞ്ഞ പ്രാഗത്ഭ്യവും പരിശീനവും വേണ്ട ആ തൊഴിലില്‍ കഴിഞ്ഞ 50 വര്‍ഷമായി വിജയനുണ്ട്. 25 ആനകളുടെ പാപ്പാനായി. അതിലൊരാന കുത്തി മലര്‍ത്തി കുടലുപുറത്തെടുത്ത് മരണക്കിടക്കയില്‍ കിടന്നിട്ടും വിജയന്‍ പിന്‍വാങ്ങിയില്ല. അത്രത്തോളം തീവ്രമായിരുന്നു വിജയന്റെ ആനപ്രാന്ത്. ആനയെ മെരുക്കുന്നതെങ്ങനെ, എന്തൊക്കെയാണ് ആനയുടെ ഇഷടവും അനിഷ്ടങ്ങളും. മദം പൊട്ടലിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ തുടങ്ങീ നാട്ടാനയുമായി ബന്ധപ്പെട്ട് ആന പാപ്പാന്റെ വിശേഷങ്ങളാണ് ഇത്തവണ സര്‍വീസ് സ്‌റ്റോറിയില്‍.  ഹോസ്റ്റ് : നിലീന അത്തോളി 
 

Content Highlights: Service story featuring elephant mahout.