സത്യത്തിന്റെ വില | കുട്ടിക്കഥകൾ | Bedtime Stories
കുറ്റം ചെയ്തിട്ടും അത് സമ്മതിക്കാതെ സ്വയം നിരപരാധിയാണെന്ന് വാദിക്കുന്നവരെ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ ചെയ്ത തെറ്റ് തുറന്ന് സമ്മതിക്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്ന അവസരം എത്ര വലിയ മാറ്റത്തിന് കാരണമാകും? കോസലം ഭരിച്ചിരുന്ന രാജാവ് പ്രതാപസിംഹൻ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് മുമ്പ് കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്ന ഭരണാധികാരിയായിരുന്നു. ഒരിക്കൽ തടവുശിക്ഷ അനുഭവിക്കുന്നവരുടെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രാജാവ് തന്നെ തടവറയിലെത്തി.
ഓരോ തടവുകാരോടും ചോദിച്ചപ്പോൾ കേട്ടത് തങ്ങൾ നിരപരാധികളാണെന്നും മറ്റാരോ മനപ്പൂർവം കുടുക്കിയതാണെന്നുമുള്ള മറുപടികളായിരുന്നു. എന്നാൽ അവർക്കിടയിൽ ഒരാളുടെ പ്രതികരണം രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.
Content Highlights: King Pratapasinghan inspects the prison to check on inmates' remorse., Most prisoners claim innocence, but one admits his guilt with genuine regret., The king pardons the repentant thief, proving that truth and remorse lead to redemption., Authored by Santhosh Vallikode and presented by Shina Ranjith.