സ്‌പേസില്‍ പുതുയുഗം രചിക്കാന്‍ ഇന്ത്യയുടെ പുഷ്പക് | Podcast

ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണവും മറ്റും ഇനിയും ചെലവു കുറയ്ക്കാന്‍ പുഷ്പക് എന്ന് പേരിട്ട പുനരുപയോഗ വിക്ഷേപണ വാഹനം സഹായിക്കും. കഴിഞ്ഞയാഴ്ച നടന്ന അതിന്റെ മൂന്നാമത്തെ പരീക്ഷണ ലാന്‍ഡിങും വിജയമായത് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയാണ്. അടുത്ത ഘട്ടം പരീക്ഷണം, വാഹനത്തെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തിരികെ ഇറക്കുക എന്നതാണ്. ചിറകുള്ള ഒരു ഇന്ത്യന്‍ വാഹനം, ഭ്രമണപഥത്തില്‍ നിന്ന് തിരിച്ച് ഭൂമിയിലിറക്കുന്നത് ആദ്യമായിട്ടാകും. ഭാവിസാധ്യതകളുടെ വാതായനങ്ങള്‍ തുറന്നുതരുന്ന പുഷ്പക് ദൗത്യത്തെ കുറിച്ച് മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും ജോസഫ് ആന്റണിയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

Content Highlights: Pushpak, ISRO's Reusable Launch Vehicle Spacepod podcast by Manoj K Das, Joseph Antony