OM - ഒരേയൊരു മമ്മൂക്ക! | First Show | FDFS | Podcast

Photo: Mathrubhumi
Photo: Mathrubhumi

ആലോചിക്കുന്തോറും മനസ്സിനെ ലഹരിപിടിപ്പിക്കുന്ന അനുഭവമാണ് ഓം എന്ന ചിത്രം. ധനുഷ്, മമ്മൂട്ടി, സായി പല്ലവി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ഇവർ മൂന്നുപേരിലൂടെയുമാണ് സിനിമ മുന്നോട്ടുപോകുന്നത്. ഒരു അണ്ടർ കവർ ഓപ്പറേഷനാണ് സിനിമയുടെ ആകെത്തുക. കാർത്തികേയൻ എന്ന രക്തചന്ദനക്കടത്തുകാരനെ പിടികൂടാൻ ഇയാളുടെ സംഘത്തിലേക്ക് തിരു എന്ന ഏജന്റിനെ നിയോഗിക്കുന്നു. ഇതാണ് OM എന്ന ചിത്രത്തിന്റെ കഥാസാരം. പിടിച്ചിരുത്തുന്ന അവതരണമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. വൈകാരികതയുടെ മേമ്പൊടി കൂടിയാകുമ്പോൾ ചിത്രം മറക്കാനാവാത്ത സിനിമാനുഭവമായി മാറുന്നു.

Content Highlights: Starring Mammootty, Dhanush, and Sai Pallavi in lead roles, OM delivers a gripping and emotionally resonant cinematic experience centered around an undercover operation where agent Thiru infiltrates the gang of red sandalwood smuggler Karthikeyan.