ട്രോമ നിസ്സാരമല്ല! തിരിച്ചറിയാം… അതിജീവിക്കാം! | Mind Matters | Health Podcast

ചില ദൃശ്യങ്ങൾ കാണുമ്പോഴോ, വാർത്തകൾ കേൾക്കുമ്പോഴോ ഒക്കെ അതിനെക്കുറിച്ച് കേൾക്കുന്നതേ ട്രോമയാണെന്നു പറയുന്നവരുണ്ട്. എന്നാൽ അത്തരത്തിൽ നിസ്സാരമായി പറയേണ്ട വാക്കല്ല ട്രോമയെന്നും അപകടങ്ങൾ, മരണങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങി മനസ്സിനെ ഉലയ്ക്കുന്ന അനുഭവങ്ങൾക്കു പിന്നാലെ കാലങ്ങളോളം നീണ്ടുനിൽക്കുന്ന അതിവൈകാരിക മാനസികാവസ്ഥയാണ് ഇതെന്നും വ്യക്തമാക്കുകയാണ് കോഴിക്കോടുനിന്നുള്ള സൈക്യാട്രിസ്റ്റായ ഡോ. അനു പത്മനാഭൻ. ട്രോമ തിരിച്ചറിയപ്പെടാതെ പോകാമെന്നും വിദഗ്ധസഹായത്തോടെ ട്രോമയെ അതിജീവിച്ച് മാനസികനില മെച്ചപ്പെടുത്താമെന്നും ഡോക്ടർ പറയുന്നു.കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ മൈൻഡ് മാറ്റേഴ്സ്,നിർമ്മാണം & അവതരണം: വീണ ചിറക്കൽ.

Content Highlights: Trauma is a long-lasting emotional condition resulting from severe life events like accidents or disasters., It is often used casually, but it requires serious attention and professional psychiatric support., Dr. Anu Padmanabhan highlights that trauma can go unrecognized and emphasizes the importance of expert help for recovery.