മലയാളം പറയുന്ന മധ്യപ്രദേശ്- യാത്രാവാണി | Podcast

ഭവാനിച്ചേച്ചി പറഞ്ഞുതുടങ്ങുമ്പോഴേക്കും ഗുരുപൂജയ്ക്കുള്ള മണിമുഴങ്ങി. വര്‍ത്തമാനം മുറിഞ്ഞു.  മധ്യപ്രദേശില്‍, തലസ്ഥാനനഗരിയായ ഭോപാലില്‍നിന്ന് 80 കിലോമീറ്റര്‍ മാറി ഇമിലിയ എന്ന കൊച്ചുഗ്രാമത്തിലിരുന്നാണ് ഭവാനി വല്യമ്മ മണിമണിയായി മലയാളം പറയുന്നത്; നല്ല ഓണാട്ടുകര മലയാളം.

ഭോപാലില്‍നിന്ന് ഈത്കടിയിലേക്കുള്ള കാര്‍യാത്രയ്ക്കിടയില്‍ ഓര്‍ത്തത് 64 വര്‍ഷംമുമ്പ് നാട്ടിലെ പട്ടിണിയും പരിവട്ടവും താങ്ങാനാവാതെ ജീവിതത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നുവന്ന ഒരു തലമുറയെപ്പറ്റിയായിരുന്നു. നാലുദിവസം കരിവണ്ടിയിലും പിന്നെ ബസിലും ട്രാക്ടറിലുമായി ഈ കാട്ടുപ്രദേശത്തെത്തി പ്രകൃതിയോട് മല്ലിട്ട് ജീവിതം നട്ടുപിടിപിടിപ്പിച്ചവര്‍. പോരാട്ടത്തിലൂടെ അവകാശങ്ങള്‍ നേടിയെടുത്തവര്‍. അവരെ കാണാനായിരുന്നു യാത്ര.


ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ് ദിലീപ് ടി.ജി

Content Highlights: