പൂക്കളിലെ റാണി | മിന്നാമിന്നിക്കഥകൾ | Bedtime Stories

പലതരം പൂക്കൾ വിടർന്നു നിൽക്കുന്ന മനോഹരമായൊരു പൂന്തോട്ടം. അവിടത്തെ കുളത്തിൽ വിരിഞ്ഞുനിൽക്കുന്ന താമരപ്പൂവിന് ഒരു അവകാശവാദമുണ്ട് — താനാണ് പൂക്കളുടെ റാണി! എന്നാൽ റോസാപ്പൂവും ജമന്തിയും ചെമ്പരത്തിയും ഇതിന് സമ്മതിക്കുമോ? ഓരോരുത്തർക്കും പറയാനുണ്ട് തങ്ങളുടേതായ കാരണങ്ങൾ.

താമരയും റോസാപ്പൂവും ജമന്തിയും ചെമ്പരത്തിയുമെല്ലാം തങ്ങളുടെ ഭംഗിയും നിറവും സുഗന്ധവും പൂജയിലെ പ്രാധാന്യവുമൊക്കെ പറഞ്ഞ് വാദം തുടരുകയാണ്. അങ്ങനെ പൂന്തോട്ടത്തിൽ ആരാണ് ഏറ്റവും സുന്ദരി എന്ന തർക്കം കൊഴുക്കുന്നു.എന്നാൽ സന്ധ്യയായതോടെ പൂന്തോട്ടത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. അച്ചുവിനൊപ്പം മിന്നാമിന്നി കഥകളിലെ ഈ രസകരമായ കഥ കേൾക്കാം. ഓരോ പൂവിനും അതിന്റേതായ ഭംഗിയുണ്ടെന്ന മനോഹരമായ സന്ദേശവുമായി ‘പൂക്കളുടെ റാണി’. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ.

Content Highlights: Engaging Malayalam children story narrated by Achu, Moral lesson about beauty and uniqueness of every flower, Features characters like lotus, rose, jasmine, and wise owl, Interactive call to action for kids to send voice messages