അത്യാഗ്രഹം നന്നല്ല | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories

ഒരു ദിവസം കുഞ്ഞൻ കുരങ്ങച്ചൻ പഴുത്തു തുടുത്ത മാമ്പഴം ഒത്തിരി ഉള്ള ഒരു മാവിൻ ചോട്ടിൽ എത്തി. പഴുത്ത മാമ്പഴങ്ങൾ കണ്ടപ്പോൾ കുഞ്ഞൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ മാവിൻ ചില്ലകൾ തോറും കയറി ഇറങ്ങി. മാമ്പഴം പറിച്ച് കറുമുറ തിന്നാൻ തുടങ്ങി. ഈ സമയം കാക്കനാട്ടെ കീരു കാക്കച്ചി കാ കാ എന്ന് കരഞ്ഞുകൊണ്ട് വിശന്നു വലഞ്ഞ അതുവഴി വന്നു. പഴുത്ത തുടുത്ത മാമ്പഴം കണ്ടപ്പോൾ അവൾ മാവിൻ കൊമ്പിൽ ഇരുന്ന് മാമ്പഴം തിന്നുന്ന കുഞ്ഞൻ കുരങ്ങച്ചനോട് ചോദിച്ചു.

അമ്പട കുഞ്ഞ കുരങ്ങുണ്ണി വിശന്നയ്യോ തളരുന്നേ മാമ്പഴമൊന്നു തിന്നോട്ടേ വേഗമൊരെണ്ണം തന്നാട്ടേ. അത്യാഗ്രഹിയായ കുഞ്ഞൻ കുരങ്ങച്ചനുണ്ടോ അതിഷ്ടമാവുന്നു ? കൊടുക്കുമോ ?

തുടർന്ന് കേൾക്കൂ മിന്നാമിന്നി കഥകൾ

നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ

Content Highlights: Engaging moral story for kids about greed and helpfulness., Features characters Kunjunni the monkey and Keeru the crow., Written by Felix M Kumbalam., Interactive storytelling with questions for children.