‘എന്താ കഥ!’ | ഒരു കഥയുണ്ട് | Podcast

“കഥ എഴുതിയാൽ പോരേ? കഥ പറയുന്നത് എന്തിനാണ്?” ഈ ചോദ്യത്തിൽ നിന്നാണ് കൽപ്പറ്റ നാരായണന്റെ ‘എന്താ കഥ!’ തുറക്കുന്നത്. കഥ പറയുന്ന ശ്രീശുകൻ, കഥ കേൾക്കുന്ന കിങ്ങിണിയും സിദ്ധാർത്ഥനും... കഥകൾ മാറുമ്പോൾ പതുക്കെ മാറുന്ന കുട്ടികളും. സ്വത്വബോധം, തിരിച്ചറിവ്, അധികാരം, സ്വാതന്ത്ര്യം, കരുണ—കഥകളിലൂടെ വലിയ ചോദ്യങ്ങളിലേക്ക് എത്തുന്ന ഒരു വേറിട്ട ബാലസാഹിത്യലോകം.

കുട്ടികൾക്കുള്ള കഥകളാണെങ്കിലും, ഒരിക്കൽ നമ്മളിൽ നിന്ന് അകന്നുപോയ നമ്മുടെ ഉള്ളിലെ കുട്ടിയോടും ഈ പുസ്തകം സംസാരിക്കുന്നു.

കഥകൾ കേൾക്കുമ്പോൾ നമ്മളിൽ എന്താണ് മാറുന്നത്? കേൾക്കാം - ഒരു കഥയുണ്ട്.