ചീര മുതൽ പത്തില വരെ | ചാറ്റ് മസാല | Podcast

മലയാളികളുടെ ഭക്ഷണശീലത്തിൽ ഇലക്കറികൾക്കുള്ള സ്ഥാനം തേടുകയാണ് ‘ചാറ്റ് മസാല’ യുടെ പുതിയ എപ്പിസോഡ്. പരിചിതമായ ചീരയിൽ തുടങ്ങി മുരിങ്ങയില, തഴുതാമ, തകര, മത്തനില, കുപ്പച്ചീര തുടങ്ങി പലതരം ഇലകളിലൂടെയാണ് സംഭാഷണം സഞ്ചരിക്കുന്നത്.

നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ഭക്ഷ്യയോഗ്യമായ ഇലകളെ തിരിച്ചറിയാനും മറന്നുപോയ രുചികളെ വീണ്ടും അടുക്കളയിലേക്ക് ക്ഷണിക്കാനും ഓർമിപ്പിക്കുന്നതാണ് ‘ചാറ്റ് മസാല’യുടെ ഈ എപ്പിസോഡ്. ഒരുപക്ഷേ, നമുക്ക് പരിചിതമായ ഒരു ഇലയുടെ രുചിയിൽ തന്നെ ഒരു പഴയ അടുക്കളയുടെയും നാട്ടുജീവിതത്തിന്റെയും കഥ ഒളിച്ചിരിക്കുന്നുണ്ടാകാം. അവതരണം : ഷിനോയ് മുകുന്ദൻ & അഖിൽ ശിവാനന്ദ്, ശബ്ദമിശ്രണം : പ്രണവ് പി എസ്, നിർമ്മാണം : ആർ ജെ അച്ചൂ . 

Content Highlights: Explores traditional Kerala leafy greens like spinach, drumstick leaves, and thazhutama., Discusses forgotten recipes and unique cooking combinations with jackfruit seeds and eggs., Highlights the nutritional value and proper cooking methods to retain nutrients., Encourages bringing back native culinary habits using supermarket availability if backyard greens are absent.