പ്ലാച്ചിറ വാലി റെസിഡെൻസ് വെൽഫെയർ അസോസിയേഷൻ തുടങ്ങി

മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ മങ്കുഴിപടിക്ക് സമീപമുള്ള പ്ലാച്ചിറ വാലി പ്രദേശത്തിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് പ്ലാച്ചിറ വാലി റെസിഡെൻസ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനം തുടങ്ങി. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി. സതീഷ് ബാബു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലൈല അലക്സാണ്ടർ, പഞ്ചായത്ത് മെമ്പർ ഷൈനി ഫിലിപ്പ്, അസോസിയേഷൻ സെക്രട്ടറി പി.വി. ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ബാബു മാത്യു, നിയ മേരി വർഗീസ്, അനില ജിനു എന്നിവർ പ്രസംഗിച്ചു.
Content Highlights: Plachira Valley Residents Welfare Association in Mallappally was inaugurated by MLA Adv. Varghese Mammen to promote regional development and welfare.