വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

റാന്നി: നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന കട്ടിൽ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനിൽകുമാർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റീന ജെയിംസ് അധ്യക്ഷത വഹിച്ചു. സി.എം. ഉദയൻ,ഇ.വി. ബിജു,ബീന ടി. നാഗപ്പൻ,ബീന ജോബി,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
4,33,000 രൂപ അടങ്കലിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വയോജനങ്ങളായ ഗുണഭോക്താക്കൾക്കായി 115 കട്ടിലുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
Content Highlights: Naranammoozhi Grama Panchayat distributed 115 cots to elderly beneficiaries as part of its annual welfare project.